‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്

By Staff Reporter, Malabar News
student police
Representational Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ ഭക്ഷണ വിതരണ പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്. നഗരത്തിൽ ആർക്കും ഭക്ഷണമില്ലാത്ത അവസ്‌ഥ ഉണ്ടാകരുതെന്ന ആശയം മുൻനിർത്തി ‘ഒരു വയറൂട്ടാം‘ എന്ന പദ്ധതിയുമായാണ് സ്‌റ്റുഡന്റ് പോലീസ് മുന്നോട്ട് വന്നിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദിവസവും 500 ഭക്ഷണ പൊതികൾ ഇവർ തയ്യാറാക്കും.

ജില്ലയിലെ 30 സ്‍കൂളുകളിലെ സ്‌റ്റുഡന്റ് പോലീസാണ് കേരളാ പോലീസിന്റെ സഹായത്തോടെ പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തിയത്. വരുന്ന മുപ്പത് ദിവസം ഇവർ ഭക്ഷണം വിതരണം ചെയ്യും.

ഓരോ പൊതിയിലും ചോറ്, സാമ്പാറ്, ഉപ്പേരി, ചമ്മന്തി എന്നിവയാണ് ഉണ്ടാവുക. നടക്കാവ് ഗേൾസ് സ്‌കൂളിൽ വെച്ചാണ് ഭക്ഷണം തയാറാക്കി പാക്ക് ചെയ്യുന്നത്. സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് പദ്ധതി ഉൽഘാടനം ചെയ്‌തു.

Read Also: കോവിഡ് പ്രതിരോധത്തിന് 2 കോടി നൽകി അനുഷ്‌കയും കോഹ്‌ലിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE