വിവാഹത്തിനായി കരുതിവച്ച പണം കോവിഡ് പ്രതിരോധത്തിന്; മാതൃകയായി ദമ്പതികൾ

By Desk Reporter, Malabar News
വെള്ളൂർ ഡൊമിസിലറി കെയർ സെന്ററിന്റെ പ്രവർത്തനത്തിനായി സഹായ ധനം അരുൺകുമാറും വധു അശ്വതിയും ചേർന്ന് വെള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് ലൂക്ക് മാത്യുവിന് കൈമാറുന്നു (Photo Courtesy: Mathrubhumi)
Ajwa Travels

കടുത്തുരുത്തി: വിവാഹത്തിനായി കരുതിവച്ച തുകയുടെ വിഹിതം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി മാതൃകയായി ദമ്പതികൾ. യൂത്ത് കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ഭാര്യ അശ്വതിയും ചേർന്നാണ് തുക പഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്ററിന് സംഭാവനയായി നൽകിയത്.

കോവിഡ് കാലത്ത് വിവാഹ ചിലവ് ചുരുങ്ങിയതോടെയാണ് അരുൺ, തുകയുടെ വിഹിതമായ 10,000 രൂപ വെള്ളൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗികളെ പരിപാലിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകാൻ തീരുമാനിച്ചത്.

അരുണ്‍കുമാറും അശ്വതിയും ചേര്‍ന്ന് വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ലൂക്ക് മാത്യുവിന് തുക കൈമാറി. പഞ്ചായത്തംഗങ്ങളായ വികെ മഹിളാമണി, ആര്‍ നികിതകുമാര്‍ എന്നിവരും സന്നിഹിതരായി.

Also Read:  ‘അക്വേറിയം’ സിനിമയ്‌ക്കെതിരെ കന്യാസ്‍ത്രീകളുടെ സംഘടന; റിലീസ് സ്‌റ്റേ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE