‘അക്വേറിയം’ സിനിമയ്‌ക്കെതിരെ കന്യാസ്‍ത്രീകളുടെ സംഘടന; റിലീസ് സ്‌റ്റേ ചെയ്‌തു

By Staff Reporter, Malabar News
aquarium malayalam movie
Ajwa Travels

കൊച്ചി: ദേശീയപുരസ്‌കാര ജേതാവായ ടി ദീപേഷ് സംവിധാനം ചെയ്‌ത ചിത്രം ‘അക്വേറിയ’ത്തിന്റെ റിലീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കന്യാസ്‍ത്രീകളുടെ സംഘടനയുടെ ഹരജിയെ തുടര്‍ന്നാണ് റിലീസ് ഹൈക്കോടതി തടഞ്ഞത്.

കന്യാസ്‍ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് കന്യാസ്‍ത്രീകളുടെ സംഘടനയായ വോയിസ് ഓഫ് നണ്‍സാണ് ഹരജി നല്‍കിയത്. സണ്ണി വെയ്‌നും ഹണി റോസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് പത്ത് ദിവസത്തേക്കാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

നേരത്തെ ‘പിതാവിനും പുത്രനും പരിശുദ്ധാത്‌മാവിനും’ എന്ന പേരില്‍ തയ്യാറാക്കിയ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ പേര് ‘അക്വേറിയം’ എന്നാക്കുകയാണ് ചെയ്‌തതെന്ന്‌ ഹരജിയിൽ പറയുന്നു.

രണ്ടുതവണത്തെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്ന് മെയ് 14ന് ഒടിടി പ്ളാറ്റ്‌ഫോമിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഷാജ് കണ്ണമ്പേത്താണ് ചിത്രത്തിന്റെ നിര്‍മാണം. ദീപേഷിന്റെ തന്നെ കഥയ്‌ക്ക് ബല്‍റാമാണ് തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം പ്രദീപ് എം വര്‍മ.

ചിത്രത്തിൽ ഹണി റോസ്, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ ശാരി, കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വികെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Read Also: സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE