പ്രായം തളർത്താത്ത നിശ്‌ചയദാർഢ്യം; കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി

By Staff Reporter, Malabar News
ramanandha-theertha
Ajwa Travels

ഹൈദരാബാദ്: കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി. ഹെദരാബാദ് സ്വദേശി രാമാനന്ദ തീർഥയാണ് കോവിഡിനെ അതിജീവിച്ച് ചരിത്രത്തില്‍ ഇടം നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള രോഗികളില്‍ ഒരാളായിരുന്നു രാമാനന്ദ തീർഥ.

ഏപ്രില്‍ 24ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. ഹൈദരാബാദിലെ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്‌തി നേടിയതെന്ന് ബന്ധുക്കൾ അറിയിച്ചു.

രാമാനന്ദ തീർഥ രോഗമുക്‌തി നേടിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നുവെന്നാണ് അദ്ദേഹത്തെ ചികിൽസിച്ച ഡോക്‌ടര്‍മാര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

Read Also: കോവിഡിൽ മാതൃകയായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിനായുള്ള കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE