‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകളിൽ ആഘോഷമാകാൻ ‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ സെൻസറിങ് പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. സിനിമക്ക് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. എസ്എൻ സ്വാമിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ ഒരു ‘സിബിഐ ഡയറികുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ‘ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ’ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.

സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്‌ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം. സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്‌ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്‌സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്‌ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, ആശാ ശരത്ത്, അന്നാ രേഷ്‌മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: ‘ആട്ടിൻ തോലിട്ട ചെന്നായ’; ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി പത്‌മജ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE