കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം

By Staff Reporter, Malabar News
covid-relief-items
Ajwa Travels

ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്) ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ് ഇളവ് അനുവദിച്ചത്.

ഐ‌ജി‌എസ്‌ടിയിൽ നിന്ന് ഇളവ് തേടി വിദേശത്തുള്ള ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, കോർപ്പറേറ്റ് സ്‌ഥാപനങ്ങൾ എന്നിവർ അഭ്യർഥിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. ഇളവുകൾ ഇതിനകം ഇറക്കുമതി ചെയ്‌തതും എന്നാൽ കസ്‌റ്റംസ് നടപടികൾ പൂർത്തിയാക്കാത്തതുമായ മുഴുവൻ സാധനങ്ങൾക്കും ബാധകമാവുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

കോവിഡ് ചികിൽസക്കുള്ള മരുന്നുകളും വാക്‌സിനുകളും നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെതന്നെ സർക്കാർ ഒഴിവാക്കിയിരുന്നു.

റെംഡെസിവിർ, മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, ഓക്‌സിജൻ തെറാപ്പിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളായ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ക്രയോജനിക് ട്രാൻസ്‌പോർട്ട് ടാങ്കുകൾ, കോവിഡ് വാക്‌സിനുകൾ എന്നിവക്കുള്ള ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയത്.

Read Also: സ്വർണവിലയിൽ വർധന; പവന് 35,360 രൂപയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE