ബെംഗളൂരു: ചൈനീസ് കമ്പനികളുടെയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടെയും വിവിധ അക്കൗണ്ടുകളിലെ 76.67 കോടി രൂപ കണ്ടുകെട്ടി ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലാണ് ഇഡിയുടെ നടപടി.
ഏഴ് കമ്പനികള്‍ക്കാണ് കുരുക്ക് വീണത്. ലോക്ക്ഡൗണ്‍ കാലത്ത് തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ചില ഉപഭോക്‌താക്കള്‍ ആത്‌മഹത്യ ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് കമ്പനികൾക്കെതിരെ നടപടിയെടുത്തത്.
ബെംഗളൂരുവിലാണ് ചൈനീസ് കമ്പനികള്‍ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നത്. മൂന്ന് ചൈനീസ് ഫിന്‍ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമാണ് നടപടിക്ക് വിധേയമായത്. ഓണ്‍ലൈന്‍ പണമിടപാട് സ്‌ഥാപനമായ റാസര്‍പേക്കും പിഴ വിധിച്ചിട്ടുണ്ട്.
Read Also: കോവിഡിനെ തുരത്താൻ ‘യാഗം’; അശാസ്‌ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി