പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

By Trainee Reporter, Malabar News
Case against Baburaj and Vani Vishwanath
Ajwa Travels

പാലക്കാട്: സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇരുവർക്കുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്.

2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതിയും പറയുന്നത്. 2017ൽ ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയെന്നും പരാതിയിൽ പറയുന്നു. സിനിമ റിലീസായ ശേഷം ഈ പണവും ലാഭവിഹിതവും നൽകാമെന്ന വാഗ്‌ദാനം പാലിച്ചില്ലെന്നുമാണ് പരാതി.

പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. തുടർന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പോലീസിന് കൈമാറുകയായിരുന്നു. ബാബുരാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്‌ത ചിത്രമാണ് കൂദാശ. ക്വട്ടേഷൻ ഗുണ്ടയായിരുന്ന കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രമായാണ് ബാബുരാജ് സിനിമയിലെത്തുന്നത്.

Most Read: ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ മണ്ണിടിച്ചിൽ; റൺവേയുടെ ഒരു ഭാഗം തകർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE