‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം

By News Bureau, Malabar News
chup movie
Ajwa Travels

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ചുപ്’. കഴിഞ്ഞ ദിവസമാണ് ബാല്‍കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്‌റ്റ് (കലാകാരന്റെ പ്രതികാരം) എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ ചിത്രം പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലക്കാണ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ ഇത് ഒരു ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. സൈക്കളോജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബാല്‍കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിശാല്‍ സിന്‍ഹയാണ് ഛായാഗ്രാഹകൻ. സംഗീതം അമിത് ത്രിവേദി.

കാര്‍വാന്‍, സോയ ഫാക്‌ടർ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ‘ചുപ്’. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദുൽഖർ സൽമാൻ, ശ്രേയ ധന്വന്തരി, പൂജ ഭട്ട്, സണ്ണി ഡിയോള്‍

അതേസമയം കുറുപ്പ്, സല്യൂട്ട് എന്നിവയാണ് ദുല്‍ഖറിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയിലും ദുൽഖറാണ് നായകൻ.

Most Read: നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE