കുനൂർ ഹെലികോപ്‌ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

By Syndicated , Malabar News
Bibin Rawat
Ajwa Travels

തിരുവനന്തപുരം: കുനൂർ ഹെലികോപ്‌ടർ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംയുക്‌ത സൈനിക മേധാവി ജന. ബിപിൻ റാവത്ത്, പത്‌നി മധുലിക റാവത്ത്, 11 കര –വ്യോമ സേനാ ഉദ്യോഗസ്‌ഥർ എന്നിവരെയാണ് കുനൂർ ഹെലികോപ്‌ടർ ദുരന്തത്തിൽ നഷ്‌ടമായത്. അപകടത്തിൽ രക്ഷപെട്ട വരുൺ സിംഗ് വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.

“അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനക്ക് വലിയ നഷ്‌ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്” പിണറായി വിജയൻ പറഞ്ഞു. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ നഷ്‌ടമായ മറ്റു 11 പേരുടെ കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Read also: യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രതികരിച്ച് പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE