ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. ലഖ്‌നൗവിൽ വനിതാ പ്രകടനപത്രിക പുറത്തിറക്കാൻ എത്തിയപ്പോഴാണ് തനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന പ്രിയങ്കയുടെ പ്രതികരണം.
“ഞാൻ ഏത് ക്ഷേത്രത്തിലാണ് പോകുന്നതെന്നും പോകാത്തതെന്നും യോഗിജിക്ക് എങ്ങനെ അറിയാം? അദ്ദേഹം എനിക്ക് മതത്തെക്കുറിച്ചും എന്റെ വിശ്വാസത്തെക്കുറിച്ചും സർട്ടിഫിക്കറ്റ് നൽകുമോ? എനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല,” പ്രിയങ്ക പറഞ്ഞു. ഒപ്പം ഉത്തർപ്രദേശിൽ സ്‍ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ സ്‍ത്രീകൾക്കായി നിരവധി പ്രഖ്യാപനങ്ങളും പ്രിയങ്ക നടത്തി. കോളേജ് വിദ്യാർഥിനികൾക്ക് സ്‌കൂട്ടറുകളും, പ്ളസ് ടു വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും തുടങ്ങി ഏത് തരത്തിലുള്ള അസുഖത്തിനും രോഗത്തിനും സ്‍ത്രീകൾക്ക് 10 ലക്ഷം രൂപയുടെ ചികിൽസാ പരിരക്ഷയും കോൺഗ്രസ് ഉറപ്പുനൽകുന്നതായും പ്രഖ്യാപനങ്ങളിൽ പറയുന്നു.
Read also: ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറം; അഖിലേഷ് യാദവ്