ലഖ്‌നൗ: ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവന്നതൊപ്പി പരിഹാസത്തിന് മറുപടിയായാണ് അഖിലേഷിന്റെ പ്രതികരണം.
“ചുവപ്പ് നിറം വികാരങ്ങളെയാണ് വ്യക്‌തമാക്കുന്നത്. ബിജെപിക്ക് വികാരങ്ങള്‍ മനസിലാകില്ല. അത് വിപ്ളവത്തിന്റെ നിറം കൂടിയാണ്. അത് മാറ്റത്തെയും പ്രതിനിധീകരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഇത്തവണ മാറ്റമുണ്ടാകുമെന്ന് അവര്‍ക്കറിയാം. നേരത്തെ മുഖ്യമന്ത്രിയും ഇതേ ഭാഷ ഉപയോഗിച്ചിരുന്നു. ഇത് പുത്തരിയല്ല” അദ്ദേഹം പറഞ്ഞു.
അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും ഉത്തര്‍പ്രദേശിന് റെഡ് അലർട് ആണെന്നുമായിരുന്നു മോദി പറഞ്ഞത്. ഗോരഖ്പുരില്‍ നവീകരിച്ച വളം ഫാക്‌ടറിയുടെയും എയിംസിന്റെയും ഉൽഘാടന പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു മോദിയുടെ പരാമർശം.
Read also: മോദിയുടെ യുപി സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി