‘കോബ്ര’യില്‍ വ്യത്യസ്‌ത ലുക്കില്‍ ചിയാന്‍; ആരാധകര്‍ക്ക് ആവേശമായി സെക്കന്റ് പോസ്‌റ്റര്‍

By Team Member, Malabar News
Malabarnews_cobra
Ajwa Travels

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനായെത്തുന്ന പുതിയ ചിത്രം ‘കോബ്ര’യുടെ സെക്കന്റ് പോസ്‌റ്റര്‍ പുറത്തുവിട്ടു. പോസ്‌റ്ററില്‍ തികച്ചും വ്യത്യസ്‌തമായ ലുക്കിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. കോബ്രയുടെ സംവിധായകന്‍ അജയ് ജ്‌ഞാനമുത്തുവാണ് പോസ്‌റ്റര്‍ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. വിക്രമിന്റെ ഒരു ഭാഗം മുഴുവന്‍ നമ്പറുകള്‍ വരുന്ന രീതിയില്‍ വ്യത്യസ്‌തമായാണ് പോസ്‌റ്റര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോബ്രയുടെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഷൂട്ടിംഗ് വീണ്ടും പുനഃരാരംഭിച്ചത്. സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ വിക്രം വ്യത്യസ്‌തമായ ഏഴ് രൂപത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വിക്രമിനൊപ്പം ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇര്‍ഫാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കോബ്ര.

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറാണ് കോബ്ര നിര്‍മ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ എസ് രവികുമാര്‍, രേണുക, ബാബു ആന്റണി, പദ്‌മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു, പൂവൈയ്യാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എആര്‍ റഹ്‌മാൻ സംഗീതവും, ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Read also : സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE