സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്‌റ്റ്

By Syndicated , Malabar News
anil nedumangad_Malabar news
Ajwa Travels

കോഴിക്കോട്: മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ച അനില്‍ അവസാനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റും മരണ വാര്‍ത്തയെ പോലെത്തന്നെ നോവ് പടര്‍ത്തുകയാണ്.

സംവിധായകന്‍ സച്ചിക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അനില്‍ അവസാന പോസ്‌റ്റില്‍ പങ്കുവെച്ചിരുന്നത്. താന്‍ മരിക്കുവോളം സച്ചിയുടെ പടമായിരിക്കും ഫേസ്ബുക്ക് കവര്‍ ഫോട്ടോയെന്നും അദ്ദേഹം എഴുതി.

സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയില്‍  അനിലിന്റെ സിഐ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read also: ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE