പോലീസിന്റെ പെരുമാറ്റ ചട്ടം; പ്രത്യേക പരിശീലനം നൽകും

By Trainee Reporter, Malabar News
Possibility of attack on party offices in Kannur
Ajwa Travels

കാസർഗോഡ്: പോലീസിന്റെ പെരുമാറ്റ ചട്ടങ്ങളിൽ മാറ്റം വരുത്താൻ പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. കാസർഗോഡ് ജില്ലാ മേധാവിയുടെ കാര്യാലയത്തിൽ പരാതി പരിഹാര അദാലത്തിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന്റെ പൊതുജനങ്ങളോടുള്ള സമീപനവും പെരുമാറ്റവും മെച്ചപ്പടുത്താനാണ് പ്രത്യേക പരിശീലനം നൽകുക. കൂടാതെ ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകൾ നികത്തി പോലീസിന്റെ ജോലിഭാരം കുറയ്‌ക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. കൂടാതെ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് വിവിധ ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുമെന്നും ഡിജിപി പറഞ്ഞു.

ഈ അടുത്തകാലത്തായി പോലീസിന്റെ ഭാഗത്ത് നിന്ന് പെരുമാറ്റ ചട്ടത്തിനെതിരായ സമീപനങ്ങളാണ് മിക്കയിടങ്ങളിൽ നിന്നും കേൾക്കുന്നത്. ഇതിൽ പൊതുജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു സമീപനവും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിൽ ഉള്ളതെന്നും ഡിജിപി വ്യക്‌തമാക്കി.

Read Also: ഹൈക്കോടതി വിധി; മലപ്പുറത്ത് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE