പൃഥ്വിരാജ് പ്രൊഡക്ഷന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് നാളെ പുറത്തുവിടും. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ പേര് നാളെ വൈകുന്നേരം 6.05ന് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ അറിയിച്ചത്. നേരത്തെ പൃഥ്വിരാജും സുരാജ് വെഞ്ഞാറന്മൂടും അഭിനയിച്ച ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന ചിത്രം സുപ്രിയയും, പൃഥ്വിരാജുമാണ് നിര്‍മ്മിച്ചത്.കൂടാതെ പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’ എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
View this post on Instagram
അതേസമയം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിര്‍മല്‍ സഹദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. എന്നാല്‍ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
ജേക്സ് ബിജോയാണ് ‘കുമരി’ക്കായി സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജയന് നമ്പ്യാരാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ്. എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം.
നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ‘രണം’ എന്ന ചിത്രം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്തിരുന്നു. നിര്‍മലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘കുമാരി’.
Read Also: ‘കങ്കണ വിലകുറഞ്ഞ ആള്’; വിവാദ പരാമര്‍ശവുമായി മുംബൈ മേയര്‍