‘കങ്കണ വിലകുറഞ്ഞ ആള്‍’; വിവാദ പരാമര്‍ശവുമായി മുംബൈ മേയര്‍

By Staff Reporter, Malabar News
kankana-kishori_malabar news
കങ്കണ റണൗട്ട്, കിഷോരി പെഡ്നേക്കർ
Ajwa Travels

മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മുംബൈ മേയര്‍. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്ന മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിധിവന്ന് മണിക്കൂറുകള്‍ക്ക് ഉളളിലാണ് മേയര്‍ കിഷോരി പെഡ്‌നേക്കറുടെ വിവാദ പരാമര്‍ശം. കങ്കണയെ ‘വിലകെട്ട ആളു’കളെന്നാണ് മേയര്‍ വിശേഷിപ്പിച്ചത്.

‘ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈയിലേക്കെത്തിയ ഒരു അഭിനേതാവ് മുംബൈയെ പാക് അധീന കശ്‌മീരെന്ന് വിശേഷിപ്പിച്ചപ്പോള്‍ എല്ലാവരും ആശ്‌ചര്യപ്പെട്ടു. പിന്നീട് അവര്‍ക്കെതിരെ പരാതികളുണ്ടായി. കോടതിയെ ഒരു രാഷ്‌ട്രീയ സര്‍ക്കസാക്കി മാറ്റാന്‍ ഇത്തരം വിലകുറഞ്ഞ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് തെറ്റാണ്,’ കിഷോരി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ആയിരുന്നു മേയറുടെ പ്രതികരണം.

കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ നീക്കത്തെ പ്രതികാര നടപടിയായി മാത്രമേ കാണാനാവൂ എന്നായിരുന്നു കോടതി പറഞ്ഞിസ്‌ഥതയിലുള്ള ബാന്ദ്ര പാലി ഹില്ലിലെ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ആയിരുന്നു ഉത്തരവ്. ശിവസേനാനേതാവ് സഞ്‌ജയ് റാവത്തും കങ്കണയും തമ്മില്‍ മുംബൈ പോലീസിനെച്ചൊല്ലി നടന്ന വാക്‌പോരിന്റെ ചുവടുപിടിച്ചായിരുന്നു നടപടി. എന്നാല്‍ അന്നുതന്നെ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തിരുന്നു.

തുടര്‍ന്ന് നഗരസഭയുടെ ഉത്തരവ് റദ്ദാക്കണമെന്നും തനിക്കുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കങ്കണ ഹരജി സമര്‍പ്പിക്കുക ആയിരുന്നു. കെട്ടിടം പൊളിക്കാനുളള നഗരസഭയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയതിന് കങ്കണക്ക് നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കെട്ടിടം നഗരസഭാ ചട്ടങ്ങള്‍ക്ക് അനുസൃതമായി പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും വിധിച്ചു.

Read Also: ആന്ധ്രയില്‍ പരുത്തി കര്‍ഷകര്‍ക്ക് നാശം വിതച്ച് ‘നിവാര്‍’ ചുഴലിക്കാറ്റ്

കെട്ടിടത്തിനുണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനുശേഷം അവര്‍ക്കുനല്‍കേണ്ട നഷ്‌ടപരിഹാരത്തുക നിര്‍ണയിക്കുമെന്നും കോടതി വ്യക്‌തമാക്കി.

അതേസമയം മുംബൈ പോലീസിനും മഹാരാഷ്‌ട്ര സര്‍ക്കാരിനും ചലച്ചിത്ര മേഖലക്കും എതിരേ കങ്കണ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കോടതി അംഗീകരിച്ചില്ല. അവ നിരുത്തരവാദപരവും അനവസരത്തില്‍ ഉള്ളതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊതുവേദികളില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്ന് അറിയിച്ചു.

കേസില്‍ കങ്കണ കക്ഷിചേര്‍ത്ത ശിവസേനാനേതാവ് സഞ്‌ജയ് റാവത്തിനെയും കോടതി വിമര്‍ശിച്ചു. ഒരു വ്യക്‌തി നിരുത്തരവാദപരമായി എന്തെങ്കിലും പറഞ്ഞാല്‍ അതിനെ അവഗണിക്കുകയോ നിയമപരമായ പരിഹാരങ്ങള്‍ തേടുകയോ ആണ് ഭരണകൂടം ചെയ്യേണ്ടതെന്നും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്‌തമാക്കി.

Read Also: ‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE