മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്

By News Desk, Malabar News
MalabarNews_court
Representation Image
Ajwa Travels

കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക്  രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട് താലൂക്കിന്റെ അദാലത്തിലേക്ക് ഒക്‌ടോബർ അഞ്ച് മുതല്‍ ഒക്‌ടോബർ 12 വരെ അപേക്ഷിക്കാം. കുടിവെള്ളം, വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണം- ആരോഗ്യ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ ഉന്നയിക്കാം.

www.edistrict.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അക്ഷയ സെന്ററുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. കൂടാതെ മഞ്ചേശ്വരം താലൂക്ക് ഓഫീസുകളിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. സി.എം.ഡി.ആര്‍.എഫ്. ചികിത്സാ സഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം. കേസുകള്‍, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കുന്നതല്ല.

Malabar News: കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE