നിയമസഭയിൽ ടീഷർട്ട് ധരിച്ചു; എംഎൽഎയെ പുറത്താക്കി സ്‌പീക്കർ

By Syndicated , Malabar News
Vimal
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിമല്‍ ചുദാസമയെ സ്‌പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കി. സഭക്ക് അനുയോജ്യമായ രീതിയില്‍ വസ്‌ത്രം ധരിക്കാന്‍ എംഎല്‍എമാര്‍ ശ്രദ്ധിക്കണമെന്ന് സ്‌പീക്കര്‍ പറഞ്ഞു.

സഭയുടെ മാന്യത കാത്തു സൂക്ഷിക്കാന്‍ ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത ധരിച്ച് വേണം എംഎല്‍എമാര്‍ ഹാജരാകേണ്ടതെന്നും പുറത്താക്കൽ നടപടിക്ക് പിന്നാലെ സ്‌പീക്കർ വ്യക്‌തമാക്കി. എന്നാൽ മാന്യമായ വസ്‌ത്രധാരണം എന്നതിലുപരി ഒരു പ്രത്യേക വസ്‌ത്രം ധരിക്കരുതെന്ന് പറയാന്‍ സ്‌പീക്കര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ വരെ താന്‍ ഈ വേഷമാണ് ധരിക്കുന്നതെന്നും ഇതില്‍ എന്താണ് മാന്യതകുറവ് എന്നുമാണ് എംഎൽഎ ചുദാസമയുടെ പ്രതികരണം.

Read also: ബട്ട്‌ല ഹൗസ് കേസ്; ആരിസ് ഖാന് വധശിക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE