സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും.

മോശം പ്രകടനം കാഴ്‌ച വെച്ച പാർട്ടി ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ എഐസിസി നിർദേശം നൽകി. കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഡിസിസി പ്രസിഡണ്ടുമാർക്ക് നിർദേശം നൽകിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിമാർ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഡിസിസി പ്രസിഡണ്ടുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഓൺലൈൻ വഴിയായാണ് യോഗത്തിൽ പങ്കെടുത്തത്. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട് സമർപ്പിക്കാനും  ഡിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read also: ശബരിമല യുവതീപ്രവേശനം: കോടതി വിധി തന്നെയാണ് സർക്കാർ നയം; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE