ട്രൂഡോയുടെ വിവാദ പരാമർശം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

By Staff Reporter, Malabar News
malabarnews-Justin Trudeau
Justin Trudeau
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ  ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ ഇന്ത്യ കാനഡയുടെ ഔദ്യോഗിക പ്രതിനിധിയെ വിളിച്ചുവരുത്തി.

ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം അറിയിക്കുന്നതിനാണ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയത്. ട്രൂഡോയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പു നൽകി.

കർഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ആയിരുന്നു ട്രൂഡോ നടത്തിയ പരാമർശം.

ഇതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശനവുമായി രംഗത്ത് വന്നിരുന്നു. വിഷയത്തിൽ വ്യക്‌തമായ ധാരണയില്ലാതെയുള്ള പ്രസ്‌താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്‌താവന അനാവശ്യമാണെന്ന് വിദേശകാര്യ വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

Read Also: തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നിട്ട് കാര്യമില്ല; നടി രഞ്‌ജിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE