തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നിട്ട് കാര്യമില്ല; നടി രഞ്‌ജിനി

By Desk Reporter, Malabar News
Malabar-News_Rajinikanth,-Ranjini
Ajwa Travels

കൊച്ചി: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നതുകൊണ്ട് പ്രയോജനമില്ലെന്ന് രഞ്‌ജിനി പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്‌ജിനിയുടെ പ്രതികരണം.

ഒരു രാഷ്‌ട്രീയ പ്രവർത്തകന് വേണ്ടത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്, എന്നാൽ രജനികാന്ത് രാഷ്‌ട്രീയ പ്രവേശനത്തിൽ പലപ്പോഴും പല നിലപാടുകളാണ് പറഞ്ഞതെന്നും ഇങ്ങനെ നിലപാടുകൾ മാറ്റുന്നയാൾക്ക് എങ്ങനെ ഒരു സംസ്‌ഥാനം ഭരിക്കാനാകുമെന്നും അവർ ചോദിച്ചു.

“വ്യക്‌തി ജീവിതത്തിൽ രജനികാന്ത് നല്ല മനുഷ്യനാണ്, സ്‌ക്രീനിൽ സൂപ്പർ സ്‌റ്റാറുമാണ്. എന്നാൽ യാതൊരു രാഷ്‌ട്രീയ പ്രവർത്തന പരിചയവും ഇല്ലാത്തയാൾ എങ്ങനെ ഒരു സംസ്‌ഥാനം ഭരിക്കും? ഒരു രാഷ്‌ട്രീയക്കാരന് വേണ്ടത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്. എന്നാൽ അദ്ദേഹം എന്താണ് ചെയ്‌തത്‌? രാഷ്‌ട്രീയത്തിലേക്ക് ഇന്ന് വരും നാളെ വരും വരില്ല എന്നെല്ലാം മാറ്റി പറഞ്ഞുകൊണ്ടിരുന്നു. പ്രഖ്യാപനങ്ങൾ വെറും തമാശയായി. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തയാൾ രാഷ്‌ട്രീയത്തിൽ വരുന്നത് ബുദ്ധിമുട്ടാണ്. സിനിമയിൽ കാണുന്ന രാഷ്‌ട്രീയമല്ല യഥാർഥത്തിൽ ഉള്ളത്. എംജിആറിന്റെ കാലത്തെ രാഷ്‌ട്രീയമല്ല ഇന്നുള്ളത്,”- രഞ്‌ജിനി പറഞ്ഞു.

തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്നാണ് രജനികാന്ത് പറഞ്ഞത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ് രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രജനികാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്. രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്‌ത്‌ ബിജെപി രംഗത്തെത്തുകയും ചെയ്‌തിരുന്നു.

Also Read:  നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്‌ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്‌ത്‌ കങ്കണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE