നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്‌ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്‌ത്‌ കങ്കണ

By Trainee Reporter, Malabar News
Ajwa Travels

ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വിമർശനവുമായി വാമിഖ ഗബ്ബി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം കങ്കണയെ വിമർശിച്ചിരിക്കുന്നത്.

കങ്കണ വെറുപ്പ് പടർത്തുന്ന സ്‌ത്രീയാണെന്നാണ് വാമിഖ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. ഒരിക്കൽ കങ്കണയുടെ ആരാധിക ആയിരുന്നുവെന്നും, പക്ഷെ ഇപ്പോൾ അതോർത്ത് ലജ്‌ജിക്കുന്നുവെന്നും വാമിഖ പറയുന്നു. ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ളോക്ക് ചെയ്‌തു.

കർഷക പ്രതിഷേധത്തെ വിമർശിച്ച കങ്കണ വ്യാപക വിമർശനം നേരിട്ടിരുന്നു. നടൻ ദിൽജിത് ദോസൻജിന്റെ ഇതുമായി ബന്ധപ്പെട്ട ചില ട്വീറ്റുകൾ വൈറലാകുകയും ചെയ്‌തിരുന്നു. ട്വീറ്റുകൾക്ക് കങ്കണ നൽകിയ മറുപടികൾ വിവാദമായതിന് പിന്നാലെ ഈ ട്വീറ്റുകളിൽ ഒന്ന് റീട്വീറ്റ് ചെയ്‌തുകൊണ്ടാണ് വാമിഖ രംഗത്തെത്തിയത്.

Read also: കർഷക സമൂഹത്തെ അപമാനിച്ചു; കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE