അഴിമതിക്കേസ്; ഒമര്‍ അബ്‌ദുള്ളയെ ഇഡി ചോദ്യം ചെയ്‌തു

By Desk Reporter, Malabar News
Corruption case; Omar Abdullah was questioned by the ED

ന്യൂഡെൽഹി: നാഷണല്‍ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. ജമ്മു കശ്‌മീർ ബാങ്ക് അഴിമതി കേസിലാണ് ചോദ്യം ചെയ്യൽ.

ഇഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി ഒമര്‍ അബ്‌ദുള്ള വ്യാഴാഴ്‌ച ഡെൽഹിയില്‍ എത്തിയിരുന്നു. ഒമര്‍ അബ്‌ദുള്ളയുടെ പങ്ക് അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് ഇഡി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

ജമ്മു കശ്‌മീർ ബാങ്കില്‍ നിന്നും വായ്‌പ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കേസെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ മുഷ്‌താഖ്‌ അഹമ്മദ് ഷെയ്ഖ് ഉള്‍പ്പടെയുള്ളവരാണ് 12 വര്‍ഷം മുന്‍പുള്ള കേസിലെ പ്രതികള്‍.

അതേസമയം, ഇഡി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കോടതിക്കും അതീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാഷണല്‍ കോൺഫറൻസ് ആരോപിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കോടതിയില്‍ പറയുമെന്നും പാര്‍ട്ടി വക്‌താവ്‌ പറഞ്ഞു.

Most Read:  സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE