യുഎഇയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ഇടയിലും കോവിഡ് കേസുകൾ ഉയരുന്നു

By Staff Reporter, Malabar News
uae covid
Representational Image
Ajwa Travels

അബുദാബി: യുഎഇയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 3500നും മുകളിലാണ് ഇവിടെ റിപ്പോർട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകൾ. അതേസമയം രോഗമുക്‌തി നേടുന്നവരുടെ എണ്ണവും ഗണ്യമായി വർധിക്കുന്നതായി ആണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,566 പേർക്കാണ് യുഎഇയിൽ വിവിധ ഇടങ്ങളിലായി പുതുതായി വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 4,051 പേർ കോവിഡിൽ നിന്നും മുക്‌തരായപ്പോൾ 7 പേർ മരണപ്പെടുകയും ചെയ്‌തു.

യുഎഇയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു. സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വ്യാപക പരിശോധനകൾ അധികൃതർ തുടരുന്നുണ്ട്.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,74,376 ആണ്. ഇതുവരെ 2,47,318 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 783 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. 24.2 ദശലക്ഷത്തിലേറെ പേരുടെ കോവിഡ് പരിശോധനയാണ് രാജ്യത്ത് ഇതുവരെ നടന്നത്. ഇന്നലെ മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് കോവി‍ഡ് പരിശോധന നടത്തിയിരുന്നു.

Read Also: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയുടെ അറസ്‌റ്റ് രേഖപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE