ദക്ഷിണാഫ്രിക്കയിൽ കോവിഡ് അഞ്ചാം തരംഗമെന്ന് ആരോഗ്യ വിദഗ്‌ധർ

By Team Member, Malabar News
Covid Cases In South Africa Increased and 5th Wave Started
Ajwa Travels

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനത്തിന്റെ അഞ്ചാം തരംഗമാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ. കഴിഞ്ഞ രണ്ടാഴ്‌ചയായി വലിയ രീതിയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നത്. ഇതോടെയാണ് രാജ്യം അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ സൂചിപ്പിക്കുന്നത്.

നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോണിന്റെ ബിഎ 4, ബിഎ 5 എന്നീ വകഭേദങ്ങളാണ് പടർന്നു പിടിക്കുന്നത്. പ്രതിദിനം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്ത് നാലാം തരംഗം അവസാനിച്ചത്. കൂടാതെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌തതും ദക്ഷിണാഫ്രിക്കയിലാണ്.

അതേസമയം തന്നെ ചൈനയിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. വ്യാഴാഴ്‌ച മാത്രം ചൈനയിൽ റിപ്പോർട് ചെയ്‌തത് 15,688 കേസുകളാണ്. ബെയ്‌ജിംഗ്, ഷാങ്ഹായ് മുതലായ നഗരങ്ങളിൽ എല്ലാം കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഷാങ്ഹായിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി ലോക്ക്ഡൗൺ തുടരുകയാണ്.

Read also: ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള കൽക്കരി; ഡെൽഹിയിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE