ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള കൽക്കരി; ഡെൽഹിയിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാകുന്നു

By Team Member, Malabar News
Coal Shortage In India Electricity Shortage Increased In Delhi
Ajwa Travels

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൽക്കരി ക്ഷാമം രൂക്ഷമാകുന്നു. ഡെൽഹിയിലെ പവർ സ്‌റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ പവർ സ്‌റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം കൽക്കരി ലഭ്യത ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചു.

കൽക്കരി ക്ഷാമം രൂക്ഷമായതിന് പിന്നാലെ വൈദ്യുതി ഉൽപാദനം കുറഞ്ഞതോടെ മെട്രോ സ്‌റ്റേഷന്‍, ആശുപത്രികൾ തുടങ്ങിയിടങ്ങളിൽ പ്രവർത്തനം തടസപ്പെടുമെന്ന് നേരത്തെ ഡെൽഹി സർക്കാർ വ്യക്‌തമാക്കിയിരുന്നു. നിലവിൽ ഡെൽഹിയിലെ വൈദ്യുതി പ്രതിസന്ധിയുടെ കാരണം ദാദ്രി ll, ഉഞ്ചഹാർ പവർ സ്‌റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടതാണ്. ഡെൽഹിക്കാവശ്യമായ 25 മുതൽ 30 ശതമാനം വരെ വൈദ്യുതി ഈ പവർ സ്‌റ്റേഷനുകളിൽ നിന്നാണ് ലഭിക്കുന്നത്.

ഡെൽഹിയിലെ ദാദ്രി ll, ഉഞ്ചഹാർ, കഹൽ​ഗോൺ, ഫരക്ക, ജഹജർ എന്നീ പവർ സ്‌റ്റേഷനുകളിലെല്ലാം നിലവിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. അതിനാൽ തന്നെ ഇവിടങ്ങളിൽ നിന്നുള്ള വൈദ്യുതി ഉൽപാദനവും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.

Read also: ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE