സംസ്ഥാനത്ത് സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍ കോവിഡ് കണക്ക് 5000 കടക്കും; ഐഎംഎ

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കൊച്ചി: സംസ്ഥാനത്ത് സെപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ബാധ അയ്യായിരം കടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്. കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം ഉയരാന്‍ കാരണം ആളുകള്‍ക്കിടയിലെ ജാഗ്രത കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിവസേന ഉയരുന്ന സാഹചര്യത്തിലും ജനങ്ങള്‍ക്കിടയില്‍ ജാഗ്രത കുറവാണെന്ന് ഡോ.എബ്രഹാം വര്‍ഗീസ് പറയുന്നു. ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസ്‌ക് വെക്കാത്തവര്‍ക്കും, അകലം പാലിക്കാത്തവര്‍ക്കും എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. കൂടാതെ ആള്‍ക്കൂട്ടം ഒഴിവാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളവുകള്‍ ലഭിച്ചാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE