ന്യൂഡെൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് തിങ്കളാഴ്ച ഇന്ത്യയിലേക്കെത്തിയ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡെൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.
അഫ്ഗാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രാസ്തയെ അമേരിക്കൻ സൈനിക വിമാനത്തിൽ താജിക്കിസ്ഥാനിൽ എത്തിച്ചു. ഇവർ സുരക്ഷിതരാണെന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പ്രത്യേക വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്.
Read also: മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ