ആലപ്പുഴ മെഡിക്കല്‍ കോളേജ്; കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതില്‍ പ്രതിഷേധം

By Team Member, Malabar News
Malabarnews_alappuzha medical college
Representational image
Ajwa Travels

ആലപ്പുഴ : ഐസിയുവില്‍ കഴിയുന്ന കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ഐസിയുവില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആവശ്യമായ പരിചരണം ആശുപത്രി ജീവനക്കാര്‍ നല്‍കുന്നില്ല. അവര്‍ക്ക് വേണ്ട ഭക്ഷണം, വെള്ളം എന്നിവ കൃത്യ സമയത്ത് നല്‍കുന്നതില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്‌ച വരുന്നു. ഇവ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരെ ഇറക്കി നടന്നത്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് പോലീസ് ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും കൂട്ടിരിപ്പുകാരെ ഇറക്കിവിടാനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ആശുപത്രി ജീവനക്കാരുടെ ഈ നടപടിയില്‍ ശക്‌തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് കൂട്ടിരിപ്പുകാര്‍.

Read also : ഭാരത് ബന്ദ്: തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത് പണിമുടക്കില്ല; എളമരം കരീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE