ഭാരത് ബന്ദ്: തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത് പണിമുടക്കില്ല; എളമരം കരീം

By Team Member, Malabar News
Malabarnews_elamaram kareem
Elamaram Kareem
Ajwa Travels

തിരുവനന്തപുരം : കര്‍ഷക സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 8 ആം തീയതി നടത്താന്‍ തീരുമാനിച്ച ഭാരത് ബന്ദില്‍ സംസ്‌ഥാനത്ത് ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് സിഐടിയു. സിഐടിയു സംസ്‌ഥാന സെക്രട്ടറി എളമരം കരീമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

8 ആം തീയതി രാജ്യമൊട്ടാകെ നടത്താന്‍ തീരുമാനിച്ച ഭാരത് ബന്ദില്‍ തൊഴിലാളി യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം തന്നെ സംസ്‌ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് ഹര്‍ത്താല്‍ നടത്തേണ്ടെന്ന തീരുമാനത്തില്‍ തൊഴിലാളി സംഘടനകള്‍ എത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി.

ഈ മാസം 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളി യൂണിയനുകള്‍ ഭാരത് ബന്ദില്‍ സംസ്‌ഥാനത്ത് ഹര്‍ത്താല്‍ നടത്തേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

Read also : കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE