തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്‌ത വിവാഹങ്ങൾ മാത്രമാകും നടത്തുക. വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകുക.
സംസ്‌ഥാനത്ത് ഇന്നും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 13,563 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. 130 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read also: അവശ കായിക താരങ്ങളുടെ പെൻഷൻ തുക വർധിപ്പിച്ച് സർക്കാർ