അവശ കായിക താരങ്ങളുടെ പെൻഷൻ തുക വർധിപ്പിച്ച് സർക്കാർ

By News Desk, Malabar News
Pension for Sportsperson
കായികമന്ത്രി വി അബ്‌ദുറഹിമാൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുഖേന നൽകുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക സർക്കാർ വർധിപ്പിച്ചു. 1300 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. പെന്‍ഷന്‍ അര്‍ഹതക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായും ഉയർത്തി. നിലവില്‍ ഇരുപതിനായിരം രൂപയായിരുന്നു വരുമാന പരിധി. വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത നേടും.

70 വയസിന് മേല്‍ 1,100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവില്‍ പെൻഷൻ നല്‍കിയിരുന്നത്. 55നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും. പുതിയ പെൻഷനുള്ള അർഹതാ മാനദണ്ഡത്തിൽ അപേക്ഷകന്റെ പ്രായം 60 വയസിൽ കുറയരുതെന്ന്‌ നിശ്‌ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അവശ കായിക പെൻഷൻ വാങ്ങുന്നവർ മറ്റു സാമൂഹ്യ പെൻഷനുകൾ കൈപ്പറ്റുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ഡിബിടി (ഡയറക്‌ട്‌ ബെനിഫിറ്റ്‌ ട്രാൻസ്‌ഫർ) വഴി ആധാർബന്ധിതമായി വിതരണം നടത്താനും നിശ്‌ചയിച്ചു. സ്‌പോർട്‌സ്‌ കൗൺസിൽ തുടർനടപടികൾ സ്വീകരിക്കും.

പെന്‍ഷന് പുതിയ അപേക്ഷകൾ ക്ഷണിക്കാനും കൂടുതല്‍പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനും നടപടി സ്വീകരിക്കുമെന്ന്‌ കായിക മന്ത്രി വി അബ്‌ദു റഹിമാൻ അറിയിച്ചു. ഇതിനായി,പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: സിക; രോഗവ്യാപനം തടയാൻ കർശന നടപടി, ഗർഭിണികളിൽ പരിശോധന നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE