കോവിഡ് പരിശോധനകൾ ഉയർത്തണം; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം

By Team Member, Malabar News
Omicron JN1; Confirmed in Goa and Maharashtra - Central meeting today
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധനകൾ ഉയർത്തണമെന്നാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഓരോ സംസ്‌ഥാനത്തേയും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണവും ഉയർത്താനാണ് നിർദ്ദേശം.

ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. പരിശോധനകൾ കുറഞ്ഞതിനാലാണ് ഇതെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഈ സാഹചര്യത്തിലാണ് ടിപിആർ നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണം ഉയർത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചത്.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ ശക്‌തമാക്കാനും, അതുവഴി വൈറസ് വ്യാപനം തടയുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാനും കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ നിലവിലത്തെ കോവിഡ് സ്‌ഥിതിഗതികൾ അത്ര ആശ്വാസകരമല്ലെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നുണ്ട്.

Read also: എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE