എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം

By Staff Reporter, Malabar News
vikram-dev-dutta-ias-air-india
വിക്രം ദേവ് ദത്ത
Ajwa Travels

ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും.

നേരത്തെ ദത്ത് 2020 ജൂണിൽ ഡെൽഹി സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ദത്തിനെ സേവനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കുക ആയിരുന്നു. 2021 മാർച്ചിലായിരുന്നു നിയമനം.

അതേസമയം, നഷ്‌ടത്തിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തതാണ് കാരണം.

Read Also: പ്രമുഖ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാറിന് എതിരെ ബലാൽസംഗ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE