സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത്; ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ

By News Desk, Malabar News
CPM Central Committee meeting
Representational Image
Ajwa Travels

തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വർഷം ഫെബ്രുവരിയിലാകും സംസ്‌ഥാന സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതലും ജില്ലാ സമ്മേളനങ്ങൾ ജനുവരി മുതലും നടത്താനാണ് തീരുമാനം.

സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും പൊതു യോഗങ്ങളും ഒഴിവാക്കും. കോവിഡ് മാനദണ്ഡം പാലിച്ച് സമ്മേളന ഹാളുകൾ സജ്‌ജീകരിക്കും. പാർട്ടി നേതൃത്വത്തിൽ എല്ലാ തലത്തിലും പ്രായപരിധി 75 വയസാക്കാനും തീരുമാനം ആയിട്ടുണ്ട്.

അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂ‍രാണ് വേദിയാകുക. ഡെൽഹിയിൽ ചേ‍ർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോ​ഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺ​ഗ്രസിനുള്ള വേദിയായി തിരഞ്ഞെടുത്തത്. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്.

Read Also: രാജി വെക്കില്ല, താലിബാനെതിരെ പോരാടുമെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഗാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE