കോവിഡ് വ്യാപനം കുതിച്ചുയരുന്നു; വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന രോഗബാധ

By Team Member, Malabar News
covid in india
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,15,249 ആളുകൾക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധ ഉണ്ടായതിന് ശേഷം രണ്ടാം തവണയാണ് പ്രതിദിന രോഗബാധ ഒരു ലക്ഷം കടക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,28,01,875 ആയി ഉയർന്നു.

അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായി മരിച്ച ആളുകളുടെ എണ്ണം 630 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,66,208 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായിരുന്ന 59,856 ആളുകളാണ് രോഗമുക്‌തരായത്. പ്രതിദിനം രോഗബാധിതരാകുന്ന ആളുകളേക്കാൾ വളരെ കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ പ്രതിദിന രോഗമുക്‌തരിൽ ഉണ്ടാകുന്നത്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരിൽ 1,17,92,135 ആളുകളും രോഗമുക്‌തരായിട്ടുണ്ട്.

നിലവിൽ രാജ്യത്ത് രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം കുറയുന്നതിനാലും, രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്നുണ്ട്. 8,43,473 ആളുകളാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നത്. മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡെൽഹി എന്നിവിടങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 55,000 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also : സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE