പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു; രാജ്യത്ത് 20,139 പുതിയ രോഗബാധിതർ

By Team Member, Malabar News
Daily Covid Cases Crossed 20000 In Last 24 Hours In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർധന. 20,139 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ ഉണ്ടായത്. കഴിഞ്ഞ 5 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തതിൽ വച്ച് ഏറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. കൂടാതെ 38 പേർ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെടുകയും ചെയ്‌തു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 16,482 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരിൽ 4,30,28,356 പേർ രാജ്യത്ത് ഇതിനോടകം രാജ്യത്ത് രോഗമുക്‌തരായിട്ടുണ്ട്. 98.50 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,36,076 ആയി ഉയർന്നു. കൂടാതെ നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10 ശതമാനമായും പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.37 ശതമാനമായും ഉയർന്നു.

Read also: ഓപ്പറേഷൻ സിറ്റി റൈഡ്; കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE