നെൽച്ചെടിയിൽ വിരിയിച്ച ടൊവിനോ; ശിൽപിയും വീഡിയോയും വൈറൽ

By Desk Reporter, Malabar News
tovino Malabar News
ഡാവിഞ്ചി സുരേഷ് കരനെല്ലുകൊണ്ട് ടൊവിനോയെ വരക്കുന്നു
Ajwa Travels

തൃശ്ശൂർ: മലയാളികളുടെ പ്രിയനടൻ ടോവിനോ തോമസ് ഇനി നെല്ലിൽ വിരിയും. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷാണ് കരനെല്ലുപയോഗിച്ച് പ്രിയതാരത്തെ വരച്ചത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷിസ്ഥലത്താണ് കരനെല്ലിൽ സുരേഷ് ചിത്രരചനയുടെ പുത്തൻ ആശയത്തിന് രൂപം നൽകിയത്. ഇതിനോടകം തന്നെ ചിത്രരചനയുടെ ഹെലിക്യാം വീഡിയോ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനു മുൻപും ചിത്രരചനയുടെ വേറിട്ട പരീക്ഷണങ്ങളിൽ സുരേഷ് വിജയിച്ചിരുന്നു.

വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളുമൊരുക്കി കലയിൽ പുതുമ കൊണ്ടുവരാൻ സുരേഷ് എപ്പോഴും ശ്രമിച്ചിരുന്നു. അത്തരമൊരു അന്വേഷണത്തിനൊടുവിലാണ് കരനെല്ലിലെ ചിത്രരചനയെന്ന ആശയത്തിച്ചെത്തിച്ചേർന്നത്. പ്രളയസമയത്ത് തന്റെ സേവനങ്ങൾ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ താരമെന്ന നിലയിലാണ് ടോവിനോ തോമസിനെ രചനയ്ക്കായി തിരഞ്ഞെടുത്തതെന്ന് സുരേഷ് വ്യക്തമാക്കി.

ഹെലിക്യാം വ്യൂവിലൂടെ മാത്രമേ ചിത്രം ആസ്വാദകമാകുകയുള്ളൂ. ചിത്രത്തിന്റെ നിർമ്മാണ വീഡിയോ യൂട്യൂബിൽ കാണാം. ചിത്രരചനയുടെ ദൃശ്യങ്ങൾ പകർത്തിയത് സിംബാദും ചാച്ചനും ചേർന്നാണ്. ഒപ്പം തന്നെ രാകേഷ് പള്ളത്തും കാർഷിക കൂട്ടായ്മയിലെ നിരവധി സുഹൃത്തുക്കളും സഹായികളായി ഒപ്പമുണ്ടായിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് വിറക് കൊണ്ട് പൃഥ്വിരാജിന്റെ ചിത്രം വരച്ച് സുരേഷ് ജനശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE