ആർഎസ്‌എസ്‌ പ്രവർത്തകന്റെ മരണം; സിപിഎമ്മിനെ പഴിചാരി നേതാക്കൾ

By News Desk, Malabar News
cpim criticizes local area committees for fund collection

കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍എസ്‌എസ്. പ്രവര്‍ത്തകന്‍ മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ചാണ് ജിംനേഷ് മരിച്ചത്.

അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് ജിംനേഷിന്റെ മരണത്തിന് കാരണമായതെന്നാണ് ആര്‍എസ്‌എസിന്റെ ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ആർഎസ്‌എസിന്റെ ആരോപണം. എന്നാല്‍, പോലീസ് ഇത് നിഷേധിച്ചു. ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്.

ആര്‍എസ്‌എസിന്റെ ആരോപണം സിപിഎമ്മും നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് ആര്‍എസ്‌എസ്- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയില്‍ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ജിംനേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ മർദ്ദിച്ചിട്ടുണ്ടെന്നും ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്നുമാണ് ആര്‍എസ്‌എസ് ആരോപിക്കുന്നത്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE