ഡെങ്കിപ്പനി; നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍

By Staff Reporter, Malabar News
Sandra thomas
സാന്ദ്ര തോമസ്
Ajwa Travels

കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍. ഡെങ്കിപ്പനിയെ തുടർന്ന് രക്‌തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്.

ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസമായെന്നും ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സഹോദരി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.

‘കുറഞ്ഞ രക്‌തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്‌ടർമാരുടെ വിശദമായ പരിശോധനയില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്,’ സ്‌നേഹ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘ആമേന്‍’, ‘സക്കറിയായുടെ ഗര്‍ഭണികള്‍’, ‘ആട്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാന്ദ്ര ‘ഫ്രൈഡേ’, ‘സക്കറിയായുടെ ഗര്‍ഭിണികള്‍’, ‘മങ്കിപെന്‍’, ‘പെരുച്ചാഴി’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

Most Read: കോഴയാരോപണം; സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE