കല്‍പറ്റ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്. സ്‌ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവും കേസിൽ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി.
സികെ ജാനുവിനെ എന്‍ഡിഎയിയിൽ എത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് കല്‍പറ്റ മജിസ്‌ട്രേട്ട് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. തുടർന്നാണ് സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ബത്തേരി പോലീസിന് നിര്‍ദേശം നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിൻമാറാന്‍ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാര്‍ഥി കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
Read also: കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു