ദുശ്യന്തനാകാൻ ദേവ് മോഹൻ; സമന്തക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

By Team Member, Malabar News
dev mohan
Ajwa Travels

ശാകുന്തളം സിനിമയിൽ തെന്നിന്ത്യൻ നായിക സമന്തയുടെ നായകനായി മലയാളി താരം ദേവ് മോഹൻ എത്തുന്ന വാർത്ത മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്. ദുശ്യന്തനായി ശകുന്തളത്തിൽ വേഷമിടുന്ന ദേവ് ഇപ്പോഴിതാ സമന്തക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. കാളിദാസ കാവ്യമായ ശാകുന്തളം സിനിമയാകുന്ന വിവരം ശകുന്തളയെ അവതരിപ്പിക്കുന്ന സാമന്ത തന്നെയാണ് പ്രഖ്യാപിച്ചത്.

ഗുണശേഖർ ആണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ ഇതിഹാസ പ്രണയകഥ വെള്ളിത്തിരയിൽ എത്തുമ്പോൾ ശകുന്തളയുടെ വീക്ഷണത്തിൽ നിന്നായിരിക്കും കഥ പറയുന്നത്. നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയെ ശകുന്തളയായി ഒരുക്കുന്നത്. മികച്ച കോസ്‌റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് നീതു ലുല്ല.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ദേവ് മോഹൻ. ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ ദേവിന് സാധിച്ചിട്ടുണ്ട്. തുടർന്നാണ് ഇപ്പോൾ തെന്നിന്ത്യയിലെ മികച്ച നായികയോടൊപ്പം പ്രധാന വേഷത്തിൽ ദേവ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുന്നത്.

Read also : സീതയായി ആലിയാ ഭട്ട്; രാജമൗലി ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE