സീതയായി ആലിയാ ഭട്ട്; രാജമൗലി ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു

By Trainee Reporter, Malabar News
Ajwa Travels

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആറി’ൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. എൻടിആർ കൊമരു ഭീം ആയും രാംചരൺ അല്ലൂരി സീതരാമ രാജുവായുമാണ് ചിത്രത്തിൽ എത്തുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ‘ആർആർആർ’ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്‌ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. കൊമരു ഭീം, സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്‌ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്‌റ്റീവൻസൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡിവിവി ദാനയ്യയാണ് ചിത്രം നിർമിക്കുന്നത്. കെകെ സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം എംഎം കീരവാണി, പിആർഒ ആതിര ദിൽജിത്ത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 10 ഭാഷകളിലായാകും ചിത്രം റിലീസ് ചെയ്യുക. 2021ൽ തന്നെ ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Read also: ചൈനയിലെ റീ-റിലീസ്; കളക്ഷൻ റെക്കോർഡിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ച് ‘അവതാർ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE