ശാകുന്തളത്തിൽ സമന്തയുടെ നായകനായി മലയാളികളുടെ പ്രിയപ്പെട്ട സൂഫി 

By Team Member, Malabar News
dev mohan
Ajwa Travels

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ ദേവ് മോഹൻ ഇനി സമന്തയുടെ നായകനാകും. തെന്നിന്ത്യൻ താരം സമന്ത നായികയായി എത്തുന്ന ‘ശാകുന്തളം’ എന്ന പുതിയ ചിത്രത്തിലാണ് ദേവ് മോഹൻ നായകനായി എത്തുന്നത്. പുരാണകഥയെ ആസ്‌പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശകുന്തളയായാണ് ചിത്രത്തിൽ സമന്ത വേഷമിടുന്നത്. ശകുന്തളയുടെ വീക്ഷണത്തിൽ നിന്നുകൊണ്ടാണ് ശാകുന്തളം സംസാരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്‌തമാക്കുന്നത്‌. കാളിദാസന്റെ ഇതിഹാസ പ്രണയകഥയാണ് ശാകുന്തളം. ശകുന്തളയുടെ വീക്ഷണത്തിൽ നിന്നും കഥ പറയുമ്പോൾ ചിത്രം കൂടുതൽ വ്യത്യസ്‌തമായിരിക്കുമെന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നുണ്ട്.

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സൂഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ദേവ് മോഹൻ. ചിത്രത്തിലെ ദേവിന്റെ പ്രകടനം പ്രേക്ഷകർ ഒന്നടങ്കം ആസ്വദിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ മികച്ച നായികയോടൊപ്പം സിനിമ ചെയ്യാൻ ദേവിന് അവസരം ഒരുങ്ങിയത്. വിജയ് ബാബുവിന്റെ നിര്‍മ്മാണത്തിൽ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്‌ത ചിത്രം ലോക്ക്ഡൗണില്‍ ഒടിടിയിൽ എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു.

Read also : ത്രില്ലടിപ്പിച്ച് ‘കള’ ടീസർ; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE