തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ

By Staff Reporter, Malabar News
Hisham murder case
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയം നേടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു. തുടർഭരണം വേണമെന്ന ആഗ്രഹം എല്ലാ ജനവിഭാഗത്തിനും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് തുടക്കം കുറിച്ചു. പിസി ചാക്കോയുടെ പ്രതികരണം അതാണ് കാണിക്കുന്നത്; ജയരാജൻ വ്യക്‌തമാക്കി.

അതേസമയം ഇക്കുറി ജയരാജൻമാർ മൽസരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സ്‌ഥാനാർഥി പട്ടികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുമുഖങ്ങളെ കൊണ്ടുവരാനാണ് പാർട്ടി തീരുമാനിച്ചതെന്ന് ജയരാജൻ വ്യക്‌തമാക്കി. മാത്രവുമല്ല സ്‌ഥാനാർഥി നിർണയ ഘട്ടത്തിൽ അഭിപ്രയ വ്യത്യാസങ്ങൾ ഉയരുക സ്വാഭാവികമാണെന്നും എംവി ജയരാജൻ പറഞ്ഞു.

Malabar News: രാമനാട്ടുകരയിൽ വെള്ളിയാഴ്‌ച മുതൽ ഗതാഗത നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE