‘അടുത്ത ചിത്രം ഏറെ ആരാധിക്കുന്ന സംവിധായകനൊപ്പം; പുതിയ സിനിമാ വിശേഷവുമായി ധനുഷ്

By Staff Reporter, Malabar News
dhanush
Ajwa Travels

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ചലച്ചിത്ര താരം ധനുഷ്. കന്നഡ സംവിധായകനായ ശേഖര്‍ കമ്മൂലയുടെ സിനിമയെ കുറിച്ചാണ് ധനുഷ് ട്വീറ്റ് ചെയ്‌തത്‌. താന്‍ വളരെയധികം ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണെന്ന് ആയിരുന്നു ധനുഷിന്റെ ട്വീറ്റ്.

‘ഏറെ ആരാധിക്കുന്ന സംവിധായകനായ ശേഖര്‍ കമ്മൂലക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ ആവേശത്തിലാണ് ഞാന്‍. നാരായണ്‍ ദാസ് നരഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ നിര്‍മിക്കുന്ന, മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്’, ധനുഷ് ട്വീറ്റ് ചെയ്‌തു.

ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം തന്റെ മറ്റൊരു ചിത്രമായ ‘ലൗ സ്‌റ്റോറി’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ശേഖര്‍ കമ്മൂല. സായ് പല്ലവി, നാഗ ചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് മൂലമാണ് നീളുന്നത്.

Most Read: അഭിമാനം; സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചര്‍ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE