അഭിമാനം; സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചര്‍ക്ക്

By Staff Reporter, Malabar News
shailaja teacher
Ajwa Travels

തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി(സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തു. വെള്ളിയാഴ്‌ച വിയന്നയില്‍ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പ്രഖ്യാപനം.

പൊതുജനാരോഗ്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയും കോവിഡിനെ ഫലപ്രദമായി നേരിട്ടതും വിലയിരുത്തിയാണ് ശൈലജ ടീച്ചറെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണിത്. മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക ശാസ്‍ത്രജ്‌ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് ഇ സ്‌റ്റിഗ്ളിറ്റ്‌സ്, 2015ലെ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ച ലോററ്റ് സ്വെറ്റ്‌ലാന അലക്‌സിവിച്ച്‌, ഐക്യരാഷ്‍ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക്ക് റിപ്പബ്ളിക് പ്രസിഡണ്ട് വാക്ളാവ് ഹവേല്‍ തുടങ്ങിയവരാണ് സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് അർഹരായത്.

Most Read: ഐഷ സുൽത്താന ദ്വീപിലേക്ക്; നീതി ലഭിക്കും വരെ പോരാട്ടം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE