ധ്യാൻ-ജസ്‌പാൽ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു

By Siva Prasad, Special Correspondent (Film)
  • Follow author on
Dhyan-Jaspal movie 'Swargathile Katturumbu' started shooting in Thodupuzha
Ajwa Travels

എടിഎം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്‌പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചു.

Dhyan-Jaspal movie 'Swargathile Katturumbu' started shooting in Thodupuzha

ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ നായകനാകുന്നത്. മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണ സ്‌ഥലമായ തൊടുപുഴയിലാണ് നടന്നത്.

ധ്യാൻ ശ്രീനിവാസനൊപ്പം ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്‌ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ, അഞ്‌ജു എന്നിവരോടൊപ്പം മറ്റു അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നു.

കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്‌ട് ഡിസൈനർ – എൻഎം ബാദുഷ, ക്യാമറ – അശ്വഘോഷൻ, എഡിറ്റർ – കപിൽ കൃഷ്‌ണ, ഗാനങ്ങൾ – സന്തോഷ് വർമ്മ, സംഗീതം – ബിജിപാൽ എന്നിവർ നിർവഹിക്കുന്നു.

Dhyan-Jaspal movie 'Swargathile Katturumbu' started shooting in Thodupuzha

കല – കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, മേക്കപ്പ് – രാജീവ് അങ്കമാലി, വസ്‌ത്രാലങ്കാരം – കുമാർ എടപ്പാൾ, പിആർഒ – പി ശിവപ്രസാദ്, സ്‌റ്റിൽസ് – ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടില്ല; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE