2020ൽ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ഡിജിസിഎ

By Staff Reporter, Malabar News
Airline-ticket-rate_2020-Sep-21
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 56.29 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഡിജിസിഎ. കഴിഞ്ഞ വർഷം 6.3 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്‌. കോവിഡ് വ്യാപനം മൂലം വിമാന സർവീസ് നിർത്തിവെച്ചതിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യൻ വ്യോമയാന മേഖലയിൽ അനുഭവപ്പെടുന്നുണ്ടെന്ന് ഡിജിസിഎ പറയുന്നു.

ഇൻ‌ഡിഗോ എയർലൈൻസിൽ കഴിഞ്ഞ വർഷം ആകെ 3.25 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. മൊത്തം ആഭ്യന്തര വിപണിയിൽ 51.7 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്‌പൈസ് ജെറ്റിൽ 93.9 ലക്ഷം യാത്രക്കാരാണ് പറന്നത്. എയർ ഇന്ത്യ, ഗോ എയർ, എയർ ഏഷ്യ ഇന്ത്യ, വിസ്‌താര എന്നിവയിൽ കഴിഞ്ഞ വർഷം യഥാക്രമം 69.32 ലക്ഷം, 54.38 ലക്ഷം, 43.87 ലക്ഷം, 39.39 ലക്ഷം എന്നിങ്ങനെയാണ് സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം.

Read Also: ‘കര്‍ണാടക അധിനിവേശ പ്രദേശങ്ങള്‍’ തിരിച്ചു പിടിക്കും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE